
സ്വന്തം ലേഖകൻ: റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങുന്ന ദമ്പതിമാരേയും അവരുടെ കുഞ്ഞിനേയും സിഗ്നല്‍ തെറ്റിച്ചു പാഞ്ഞ് വന്ന കാറിൽ നിന്ന് രക്ഷിച്ചത് മറ്റൊരു കാർ. കാര്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിനെ ഇടിച്ചു തെറിപ്പിച്ചതിനാൽ രക്ഷപെട്ടത് ആ മൂന്നു ജീവനുകളാണ്. യുഎസിലെ അരിസോണയിലാണ് സംഭവം നടന്നത്. വീഡിയോ രണ്ടു ദിവസത്തിനുള്ളില്‍ കണ്ടത് ഒരു ലക്ഷത്തില്‍ പരം പേരാണ്. 1500 ഓളം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഫീനിക്‌സ് പോലീസ് ഡിപ്പാര്‍ട്‌മെന്റാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്.
ചുവപ്പ് സിഗ്നല്‍ തെളിഞ്ഞതോടെ സ്‌ട്രോളറില്‍ ഇരുത്തിയ കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങുകയാണ് ദമ്പതിമാര്‍. ഒരു വശത്തു കൂടി വാഹനങ്ങള്‍ നീങ്ങുന്നുണ്ട്. അതിനിടെയാണ് സിഗ്നല്‍ വകവെയ്ക്കാതെ കാര്‍ പാഞ്ഞെത്തിയത്. ഏതാണ്ട് ദമ്പതിമാരുടെ സമീപത്ത് എത്തിയപ്പോഴാണ് ഇടത് വശത്ത് നിന്നെത്തിയ കാര്‍ ആ വാഹനവുമായി കൂട്ടിമുട്ടിയത്.
സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിന്റെ ഡ്രൈവറെ മദ്യപിച്ച് വണ്ടിയോടിച്ചതിന് അറസ്റ്റ് ചെയ്തു, മറ്റെ കാറിന്റെ ഡ്രൈവര്‍ക്ക് വേഗം തന്നെ സുഖമാവും’. വീഡിയോ ഷെയര്‍ ചെയ്ത് പോലീസ് ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് ദമ്പതിമാരുടെ ഭാഗ്യത്തെ കുറിച്ച് കമന്റ് ചെയ്തത്. തികച്ചും അദ്ഭുതമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ദമ്പതിമാരെ രക്ഷിച്ച കാര്‍ ഡ്രൈവര്‍ക്ക് അഭിനന്ദനമറിയിച്ചവരും നിരവധിയാണ്. കാറുകള്‍ കൂട്ടിമുട്ടി അപകടമുണ്ടായെങ്കിലും മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല