1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

സ്വന്തം ലേഖകന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് അന്തരിച്ചു. 77 വയസായിരുന്നു. രണ്ടു തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ബ്രിട്ടീഷ് നടന്‍ സര്‍ ജോണ്‍ വിന്‍സന്റ് ഹര്‍ട്ട് നോര്‍ഫോള്‍ക്കിലെ വസതിയില്‍വച്ചാണ് അന്തരിച്ചത്. ദീര്‍ഘകാലമായി പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗബാധിതനായിരുന്നു.

എലഫെന്റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്‌നൈറ്റ് എക്‌സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ജോണ്‍ ഹര്‍ട്ട് ഹോളിവുഡിലെ പ്രധാന ബ്രിട്ടീഷ് പ്രതിനിധികളില്‍ ഒരാളായിരുന്നു.

പാന്‍ക്രിയാസിലെ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു അദ്ദേഹം. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആറു ദശകം ദീര്‍ഘിച്ച കലാജീവിതത്തില്‍ 200ല്‍ അധികം ചലച്ചിത്രങ്ങളിലും ടിവി പരമ്പരകളിലും വേഷമിട്ടു. ഹാരി പോട്ടര്‍ ചിത്രങ്ങളിലും ഏലിയനിലും ഹര്‍ട്ടിന്റെ വേഷങ്ങള്‍ ഏറെ പ്രചാരം നേടി.

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ജീവിതം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ കെന്നഡിയുടെ ഭാര്യാ പിതാവായി ജോണ്‍ഹര്‍ട്ട് അഭിനയിച്ചിരുന്നു. സിനിമയ്ക്കു പുറമേ ടെലിവിഷന്‍ നാടകരംഗത്തും സജീവമായിരുന്ന ഹര്‍ട്ട് സിനിമാരംഗത്തെ അനശ്വരനായ താരമാണെന്ന് സംവിധായകന്‍ മെല്‍ ബ്രൂക്‌സ് അനുസ്മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.