1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

സ്വന്തം ലേഖകന്‍: പരസ്യച്ചിത്രത്തില്‍ മഹാവിഷ്ണുവായി ധോണി, കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരസ്യത്തില്‍ മഹാവിഷ്ണുവായി അഭിനയിച്ചതാണ് ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് വിനയായത്. പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കാതെ പണത്തിനു വേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനം.

ധോണിയെപ്പോലെ പ്രശസ്തനായ ക്രിക്കറ്റ് താരം മതവികാരം വ്രണപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കണമായിരുന്നു. എളുപ്പം പണമുണ്ടാക്കാന്‍ വഴി തേടുമ്പോള്‍ അത് എന്തെല്ലാം കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് ആലോചിക്കണമെന്ന് ജസ്റ്റിസ് എ എന്‍ വേണുഗോപാല്‍ ഗൗഡ പറഞ്ഞു.

2013 ഏപ്രിലിലെ ബിസിനസ് ടുഡേ മാസികയുടെ മുഖചിത്രമാണ് വിവാദമായത്. മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നു. ഈ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ മാഗസിനില്‍ മുഖചിത്രമായതിന് ധോണി പണം വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഇക്കാര്യം കാണിച്ച് ധോണി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍വാദത്തിനായി കേസ് ആഗസ്റ്റ് 17 ലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.