1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2024

സ്വന്തം ലേഖകൻ: പോണ്‍ഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്‌സ് വീഡിയോസ് തുടങ്ങിയ അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകള്‍ നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് അനുസരിച്ച് ഈ കമ്പനികള്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന ഭീഷണികള്‍ പരിശോധിക്കുകയും റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ കമ്മീഷന് സമര്‍പ്പിക്കുകയും വേണം ഒപ്പം കമ്പനികൾ നൽകുന്ന സേവനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരം കഴിഞ്ഞ ഡിസംബര്‍ വരെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടുന്നവയാണ് ഈ മൂന്ന് കമ്പനികള്‍. ഇക്കാരണത്താല്‍ അവര്‍ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന നിലപാടാണ് യൂറോപ്യന്‍ അധികൃതര്‍ക്ക്.

ഡിജിറ്റല്‍ സര്‍വീസസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഏപ്രില്‍ 21 വരെയാണ് പോണ്‍ഹബ്ബിനും സ്ട്രിപ്ചാറ്റിനും സമയം നല്‍കിയിരിക്കുന്നത്. എക്‌സ് വീഡിയോസിന് ഏപ്രില്‍ 23 വരെയും സമയം നല്‍കിയിട്ടുണ്ട്. പരസ്യം, ഗവേഷര്‍ക്ക് ഡാറ്റ കൈമാറ്റം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട് കമ്പനികള്‍ സുതാര്യത പാലിക്കുകയും വേണം. നിയമലംഘനത്തിന് ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയായി നല്‍കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.