സ്വന്തം ലേഖകന്‍: അഫ്ഗാന്‍ ആശുപത്രി ആക്രമണം, യുഎസ് സൈനികരെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വെറും അച്ചടക്ക നടപടി മാത്രം. യു.എസ് വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ആശുപത്രിയിലെ 42 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കുറ്റക്കാരായ അമേരിക്കന്‍ സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൈനിക തലത്തിലുള്ള അച്ചടക്ക നടപടി കൈക്കൊള്ളുന്നത്. എന്നാല്‍ ഇതോടെ ഇവര്‍ക്ക് കോടതിയിലെ ക്രിമിനല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.
കഴിഞ്ഞ നവംബറിലാണ് താലിബാന്‍ വേട്ടക്കിടെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന ആശുപത്രിക്ക് നേരെ യു.എസ് സേന ബോംബ് വര്‍ഷിച്ചത്. മെഡിക്കല്‍ ജീവനക്കാരും രോഗികളുമുള്‍പ്പെടെ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമുയരുകയും യു.എസ് പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.
എന്നാല്‍ സാങ്കേതികമായ തെറ്റാണ് ആശുപത്രി ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായെന്ന് യു.എസ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു കെട്ടിടമാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്നും മാപ്പിങ് സിസ്റ്റത്തിലുണ്ടായ തകരാറില്‍ ലക്ഷ്യസ്ഥാനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നുമാണ് യു.എസ് സൈന്യത്തിന്‍ന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല