1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2021

സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൻ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഒരു അമേരിക്കൻ പൗരൻ പോലും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തും. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ കാബൂൾ നഗരത്തിൽ നിന്നുള്ള രക്ഷാദൗത്യം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാബൂൾ വിമാനത്താവളം സമ്പൂർണമായി അമേരിക്കൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. യുഎസ് സൈന്യത്തെ ആക്രമിച്ച് രക്ഷാപ്രവർത്തനം തടസപ്പെടുത്താൻ വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം നടത്തിയാൽ താലിബാന് ശക്തമായ തിരിച്ചടി നൽകും. ഇപ്പോൾ നടക്കുന്ന രക്ഷാദൗത്യത്തിൻ്റെ അതിമഫലം എന്താണെന്ന് വ്യക്തമാക്കാൻ കഴിയില്ല. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്ന അമേരിക്കൻ പൗരന്മാരെ താലിബാൻ തടയുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ബൈഡൻ പറഞ്ഞു.

അപ്രതീക്ഷിത സംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ കാബൂൾ വിമാനത്താവളത്തിന് പുറത്തേക്ക് സൈനിക ഇടപെടൽ നടത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും മടക്കിക്കൊണ്ടുവരും. അഫ്ഗാനിസ്ഥാനിലെ ഏത് ഭാഗത്താണ് അവരെങ്കിലും അവരെ തിരിച്ചെത്തിക്കും. 20 വർഷം നീണ്ട യുദ്ധത്തിനൊടുവിൽ എത്ര പൗരന്മാരാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ ഉള്ളതെന്ന് വ്യക്തമായ ധാരണയില്ലെന്ന് ബൈഡൻ കൂട്ടിച്ചെർത്തു.

യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താലിബാനെതിരായ പോരാട്ടത്തിൽ യു.എസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരൻമാരെയും അവിടെ നിന്ന് രക്ഷപ്പെടുത്താൻ അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.