1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: മറ്റ്​ രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക്​ അഫ്​ഗാൻ മണ്ണ്​ ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്​സ്​ ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചു രാഷ്​ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടിയിലാണ്​ ഭീകരവാദത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന്​ മോദി വ്യക്​തമാക്കി.

ഭീകരതക്കെതിരായ കർമപദ്ധതിക്ക്​ ബ്രിക്​സ്​ രാജ്യങ്ങളു​െട ഉച്ചകോടി രൂപംനൽകിയതായി മോദി പറഞ്ഞു. റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുട്ടിൻ, ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​, ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​ സിറിൾ റമഫോസ, ബ്രസീൽ പ്രസിഡൻറ്​ ജെയ്​ർ ബോൾസനാരോ എന്നിവരും​ സമ്മേളനത്തിൽ പ​ങ്കെടുത്തു.

ഈ രാജ്യങ്ങളുടെ കൂട്ടായ്​മയാണ്​ ബ്രിക്​സ്​. ആഗോളജനസംഖ്യയുടെ 41 ശതമാനവും, ആഗോളതലത്തിലുള്ള മൊത്തം ആഭ്യന്തര ഉൽപാദനത്തി​‍െൻറ 24 ശതമാനവും ആഗോളവ്യാപാരത്തി​‍െൻറ 16 ശതമാനവും കൈയാളുന്ന കൂട്ടായ്​മയാണിത്​.

ബ്രിക്​സി​‍െൻറ 15ാം വാർഷികത്തിൽ സമ്മേളനത്തിന്​ അധ്യക്ഷത വഹിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ മോദി പറഞ്ഞു. നിരവധി നേട്ടങ്ങളാണ്​ ബ്രിക്​സിന്​ ഇതുവരെ നേടാൻ കഴിഞ്ഞത്​. ലോക സാമ്പത്തിക മേഖലയിൽ നിർണായകമായ പങ്കാണ്​ ബ്രിക്​സിനുള്ളത്​. വിവിധ കാര്യങ്ങളിൽ ഇതാദ്യമായി ബ്രിക്​സിന്​ കൂട്ടായ നിലപാട്​ സ്വീകരിക്കാൻ കഴിഞ്ഞെന്നും അടുത്ത 15 വർഷത്തിൽ കൂടുതൽ ഉൽപാദനക്ഷമത ഉറപ്പുവരുത്താൻ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.