സ്വന്തം ലേഖകന്‍: ഭീകര്‍ക്ക് പാക് സഹായം; കാബൂള്‍ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ വിളിച്ച പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കാള്‍ നിരസിച്ച് അഫ്ഗാന്‍ പ്രസിഡന്റ്. കാബൂളില്‍ ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു ജീവഹാനി നേരിട്ടതില്‍ അനുശോചിക്കാന്‍ പാക് പ്രധാനമന്ത്രി ഷഹീദ്ഖാന്‍ അബ്ബാസി ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തയാറായില്ല.
ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച തെളിവുകളുമായി ഉന്നതതല സംഘത്തെ ഗനി പാക്കിസ്ഥാനിലേക്കയച്ചെന്നു ടോളോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.തെളിവുകള്‍ പാക് സൈന്യത്തിനു കൈമാറണമെന്നാണു നിര്‍ദേശം. ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ നിന്നു സഹായം ലഭിക്കുന്നുണ്ടെന്നാണു കാബൂളിന്റെ ആരോപണം. പാക്കിസ്ഥാന്‍ ഇതു നിഷേധിച്ചു.
ആഭ്യന്തരമന്ത്രി വയ്‌സ് അഹമ്മദ് ബര്‍മാകും ദേശീയ സുരക്ഷാ മേധാവി മസൂം സ്റ്റാനെക്‌സയിയും ഉള്‍പ്പെട്ട ഉന്നത തല സംഘമാണ് ഗനിയുടെ സന്ദേശവുമായി ഇസ്‌ലാമാബാദിനു പോയിട്ടുള്ളതെന്നു അഫ്ഗാന്‍ വിദേശമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല