
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്.
39.52% വോട്ടുകൾ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീൽ നൽകുമെന്നും അറിയിച്ചു. അന്തിമഫലം വരാൻ ആഴ്ചകളെടുക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പു കമ്മിഷൻ ഗാനിക്ക് അനുകൂല നിലപാടെടുക്കുന്നെന്ന വിമർശനമുണ്ട്. 97 ലക്ഷം പേരാണു വോട്ടർപട്ടികയിലുള്ളതെങ്കിലും 18 ലക്ഷം പേർ മാത്രമാണു വോട്ടു ചെയ്തത്.
ഒക്ടോബർ 19നു പുറത്തു വിടേണ്ടിയിരുന്ന ഫലം അട്ടിമറി ആരോപണങ്ങൾ മൂലം വൈകുകയായിരുന്നു. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അഫ്ഗാനിലെ യുഎസ് അംബാസഡർ ജോൺ ബാസ് പറഞ്ഞു. ഗനിക്കെതിരെ മത്സരിച്ച ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയ്ക്ക് 39 ശതമാനം വോട്ടു കിട്ടി. ഹിസ്ബി ഇ ഇസ്‌ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍3.85 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല