1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ അഫ്ഗാനുകള്‍ക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി.

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് പുതിന്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

അമേരിക്ക പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ അധികാരത്തിലേറ്റ താലിബാന്‍ നയിക്കുനന് സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര സഹായങ്ങളും തടഞ്ഞുവെച്ചിരുന്നു. അതേസമയം രാജ്യത്ത് ഭക്ഷണ വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.