1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാദൗത്യത്തിനെതിരെ ഐഎസിൻ്റെ (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക. വിമാനത്താവളത്തിൻ്റെ വിവിധ ഗേറ്റുകളിലായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. കൂടുതൽ ആളുകൾ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ പരിസരത്ത് നിന്നും യുഎസ് പൗരന്മാർ വിട്ടുനിൽക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്കെതിരെയാണ് ആക്രമണത്തിന് സാധ്യതയുള്ളത്. വിമാനത്താവളത്തിന് സമീപത്തും ചുറ്റുമായുള്ള ആൾക്കൂട്ടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. സാഹചര്യങ്ങളെക്കുറിച്ച് ബോധ്യത്തോടെ പെരുമാറണമെന്നും യുഎസ് എംബസി വെബ്‌സൈറ്റിലൂടെ നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ആയിരക്കണക്കിനാളുകളാണ് രാജ്യം വിടാനൊരുങ്ങി ആയിരക്കണക്കിനാളുകൾ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് രാജ്യം വിട്ടതെന്നാണ് ഏകദേശ കണക്ക്.

രക്ഷാദൗത്യം അവസാനിപ്പിക്കാനും യുഎസ് സൈന്യത്തെ പിൻവലിക്കാനുമുള്ള അമേരിക്ക നീക്കം ആരംഭിച്ചതോടെ വിമാനത്താവളത്തിലും പരിസരത്തും വൻ ജനക്കൂട്ടമാണുള്ളത്. ചില വിദേശ രാജ്യങ്ങൾ വിമാന സർവിസുകൾ നിർത്തിവച്ച സാഹചര്യവുമുണ്ട്. കാബൂൾ വിമാനത്താവളത്തിനും പരിസര പ്രദേശങ്ങളിലും ഐഎസിൻ്റെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഐ എസിൻ്റെ ഭീഷണി രൂക്ഷമായതിനാലാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

അഫ്ഗാൻ പൗരന്മാർ രജ്യം വിട്ട് പോകരുതെന്ന് താലിബാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയ താലിബാൻ ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രഫഷനലുകളെ കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിന്ന് അംഗീകാരം നേടിയെടുക്കാനാണ് താലിബാൻ ശ്രമം നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താലിബാൻ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും നിലപാടുകളും വിശ്വസിക്കാൻ തയ്യാറല്ല. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പറയുന്നത് പോലെ താലിബാൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുകയാണ്. നിയമസാധുത നേടുന്നതിനായിട്ടാണ് മറ്റ് രാജ്യങ്ങളുടെ വിശ്വാസ്യത നേടാൻ അവർ ശ്രമം നടത്തുന്നത്. നയതന്ത്ര സാന്നിധ്യം പൂർണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ പറയുന്നുണ്ട്. എന്നാൽ അവരുടെ ഈ വാക്കുകളൊന്നും ഞാൻ വിശ്വസിക്കാനാകില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.