1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2021

സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്ന താലിബാൻ 33 പേരെ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ മേഖലയിലാണ് രണ്ടാഴ്ചയ്ക്കിടെ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മതനേതാക്കളും ഗോത്രത്തലവന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്.

കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരും കൊല്ലപ്പെട്ടെന്നാണ് അഫ്ാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവവകാശ കമ്മീഷൻ വക്താവ് സബിനുള്ള ഫര്‍ഹാങ് പറയുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോള്‍ഡാക് ജില്ലയിൽ നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച ടോളോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൊലയ്ക്കു പിന്നിലും താലിബാനാണെന്നാണ് അഫ്ഗാൻ സര്‍ക്കാര്‍ പറയുന്നത്.

താലിബാൻ പിടിമുറുക്കിയ പ്രവിശ്യകളിൽ നൂറുകണക്കിനു പേരെ ഭീകരസംഘടന തടവിലാക്കിയിട്ടുണ്ടെന്നണ് ആരോപണം. ഇവരിൽ പലരും വധിക്കപ്പെട്ടതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അഫ്ഗാനൻ സര്‍ക്കാരും സുരക്ഷാസേനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പലരെയും വധിച്ചത്. പ്രവിശ്യാ സര്‍ക്കാരുകളുടെ തലവന്മാരുടെ ബന്ധുക്കളഉംഅഫ്ഗാനിസ്ഥാനിലെ നാഷണൽ പോലീസ്, നാഷണൽ ആര്‍മി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി.

യുഎസ് സൈന്യം പിന്മാറുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ്റെ ഭൂരിഭാഗവും താലിബാൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. പല മേഖലകളിലും അഫ്ഗാൻ സൈന്യത്തെ താലിബാൻ തുരത്തിയോടിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഒരു സംഘര്‍ഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു.

അതിനിടെ താലിബാൻ മുന്നേറ്റത്തെ തടയുകയെന്നതാണ് അഫ്ഗാൻ സൈന്യത്തിന്‍റെ പ്രധാന ചുമതലയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. കൂടുതൽ മേഖലകൾ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് താലിബാനെ തടയണം. തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ അഫ്ഗാൻ സേനാ വിന്യാസം നടത്താനൊരുങ്ങുന്ന സാഹചര്യത്തിലാണ് പ്രസ്താവന.

അഫ്ഗാൻ സേന പ്രധാന ജനവാസ മേഖലകളിൽ സൈന്യത്തെ കേന്ദ്രീകരിക്കുകയാണെന്ന് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. താലിബാനെ തടയാൻ കഴിയുമോ ഇല്ലയോ എന്നതിലപ്പുറം, താലിബാന്‍റെ മുന്നേറ്റം കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 31ഓടെ മുഴുവൻ യു.എസ് സേനയും അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുകയാണ്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനത്തിന് പിന്നാലെ സൈന്യം തിരിച്ചുപോക്ക് ആരംഭിക്കുകയും ചെയ്തു. 20 വര്‍ഷത്തെ അമേരിക്കന്‍ സൈനിക ഇടപെടലിനാണ് ഇതോടെ അവസാനമാകുന്നത്. അതിനിടെ, അഫ്​ഗാനിസ്​താനിലെ അഭയാർഥി പുനരധിവാസത്തിന്​ 10 കോടി ​ഡോളറി​െൻറ അടിയന്തര ധനസഹായ പാക്കേജിന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ കഴിഞ്ഞ ദിവസം അനുമതി നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.