1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം. ഓഗസ്റ്റ് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തിരിക്കുന്നത്. ഇതുവരെ 1,10,000 പേരെ അഫ്ഗാനിൽ നിന്ന് പുറത്തെത്തിച്ചു. യു.കെയടക്കമുള്ള രാജ്യങ്ങളും രക്ഷാദൗത്യം ഊർജിതപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയും സ്പെയിനും ഓസ്ട്രേലിയയും ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരു സ്ഫോടനം മാത്രമേ നടന്നിട്ടുള്ളൂ എന്ന് അമേരിക്ക തിരുത്തി. ഇരട്ട സ്ഫോടനങ്ങളുണ്ടായി എന്നാണ് നേരത്തെ പെന്‍റഗൺ പറഞ്ഞിരുന്നത്.

അതേസമയം അമേരിക്ക കാബൂൾ വിട്ടാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ താലിബാൻ ഊർജിതമാക്കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ഗോത്രങ്ങളെയുടെയുമെല്ലാം പ്രതിനിധാനമുള്ള സമഗ്രമായ സർക്കാരാണ് ലക്ഷ്യമിടുന്നതെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. താലിബാൻ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ബരാദർ, മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് തുടങ്ങിയവരാണ് സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.