1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: 20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.

കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം യാത്രയയച്ചിന് ശേഷമാണ് ശേഷിക്കുന്ന സൈനികരും പിൻവാങ്ങിയത്. അമേരിക്കൻ സൈന്യം പിൻവലിക്കാൻ ജോ ബിഡൻ നിശ്ചയിച്ച ഓഗസ്റ്റ് 31ന് മുമ്പാണ് ബ്രിട്ടന്റെ സേനാപിന്മാറ്റം.

ഓപ്പറേഷൻ പിറ്റിംഗ് എന്നറിയപ്പെട്ട സൈനിക ഒഴിപ്പിക്കലിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കാബൂളിൽ നിന്ന് 15,000 പേരെ ബ്രിട്ടൻ ഒഴിപ്പിച്ചു. യുകെയിൽ ജോലി ചെയ്ത 5,000ത്തോളം ബ്രിട്ടീഷ് പൗരന്മാരും 8,000 ൽ അധികം അഫ്ഗാനികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് ഒഴിപ്പിച്ചത്.
ഇവരിൽ ഏകദേശം 2,200 കുട്ടികളും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുകെയിലെ ഏറ്റവും വലിയ സൈനിക ഒഴിപ്പിക്കലാണിത്.

അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസ പദ്ധതി (ARAP) പ്രകാരം ഏകദേശം 10,000 പേരെ യുകെയിലേക്ക് കൊണ്ടുവന്നു, ഇത് സർക്കാർ ഈ വർഷം പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ്. യുകെയിലെ നയതന്ത്ര, സുരക്ഷ, മാനുഷിക ഇടപെടൽ എന്നിവ വിദൂരമായി നയിക്കുന്നതിന് ബ്രിട്ടീഷ് എംബസിയും അഫ്ഗാനിസ്ഥാനിലെ അംബാസഡറുമായ ലോറി ബ്രിസ്റ്റോയെയും ഇപ്പോൾ താൽക്കാലികമായി ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്.

കാബൂളിൽ രാജ്യത്തിന്റെ സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും അനുവദിക്കുന്ന മുറയ്ക്ക് നയതന്ത്ര സാന്നിധ്യം പുന:സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചന നൽകി. ഓപ്പറേഷൻ പിറ്റിംഗിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് പട്ടാളക്കാർ രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ മണ്ണിൽ കാലുകുത്തി, എല്ലാ പ്രവർത്തനങ്ങളും വിജയമാക്കിയ ട്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

“അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ ഇടപഴകലിന്റെ സ്വഭാവം മാറിയേക്കാം, പക്ഷേ രാജ്യത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ മാറിയിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാൻ ജനതയുടെ ഭാവി സുർക്ഷിതമാക്കാനും ഇപ്പോൾ നമ്മുടെ പക്കലുള്ള എല്ലാ നയതന്ത്ര, മാനുഷിക ഉപകരണങ്ങളും ഉപയോഗിക്കും. അവർ അത് അർഹിക്കുന്നു,“ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.