1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2018

സ്വന്തം ലേഖകന്‍: രണ്ടായി പിളര്‍ന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡം; കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍. ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരമൊന്നിന് നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വേര്‍പെടല്‍. ഈ ഭാഗത്ത് ഇനി കടല്‍ കയറുന്നതോടെ കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുകയാണ്.

വേര്‍പെടല്‍ മൂലം ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മായി മഹിയു പാതയില്‍ രൂപപ്പെട്ട വലിയ വിള്ളല്‍ ഇതി!ന്റെ സൂചനയെന്നാണ് വിലയിരുത്തല്‍. 50അടി താഴ്ചയിലും 20 മീറ്റര്‍ വീതിയിലുമുള്ള വിള്ളലി!ന്റെ വിവരം കെനിയന്‍ നാഷനല്‍ ഹൈവേ അതോറിറ്റിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമവും അധികൃതര്‍ തുടരുകയാണ്.

അതേസമയം ഭാവിയില്‍ സൊമാലിയന്‍ ഫലകവും ന്യൂബിയന്‍ ഫലകവും ഇത്തരത്തില്‍ വേര്‍പ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രതിവര്‍ഷം 2.5 മീറ്റര്‍ വേഗത്തില്‍ സൊമാലിയന്‍ ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് തെന്നി മാറുന്നതായാണ് കണക്കാക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.