1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2018

സ്വന്തം ലേഖകന്‍: 25 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നീറ്റ് പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി; അപേക്ഷക്കുള്ള സമയപരിധി നീട്ടി. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എഴുതാന്‍ സുപ്രീം കോടതി അനുമതി.

2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടിനീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി.

നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സി.ബി.എസ്.ഇ യ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യകതമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.