സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. നേരത്തെ, പുതിയ വാഹന രജിസ്ട്രേഷൻ ചെയ്യുന്നതിന് ഏജൻസികൾ ആർ.ഒ.പി വാഹന സ്ഥാപന വകുപ്പുകളിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കേണ്ടതായിരുന്നു.
പുതിയ സംവിധാനം വാഹന രജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് രാജ്യത്തെ നിരവധി വാഹന വിൽപന ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു.
അതിനിടെ സൗദിയില്‍ ഒരാളുടെ മരണത്തിനും 75 പേരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും കാരണമായ ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച മയോണൈസ് ബ്രാന്റിന് ഒമാനിലും നിരോധനം. ‘ബോണ്‍ തും’ എന്ന കമ്പനിയുടെ മയോണൈസുമായി ബന്ധപ്പെട്ട ആരോഗ്യ അപകടത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല