1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2017

സ്വന്തം ലേഖകന്‍: ഇറാന്‍ പൊതു തെരഞ്ഞെടുപ്പ്, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് മൂന്നാമങ്കത്തിന് നാമനിര്‍ദേശ പത്രിക നല്‍കി, മറികടന്നത് പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ. മേയ് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി രജിസ്റ്റര്‍ ചെയ്ത നജാദ് തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്നും രാഷ്ട്രീയസഖ്യത്തെ പിന്തുണയ്ക്കാനാണ് താന്‍ രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമാക്കി.

നജാദ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയിയുടെ നിര്‍ദേശത്തെ മറികടന്നാണ് സ്ഥാനാര്‍തിയാവാനുള്ള തീരുമാനവുമായി നജാദ് രംഗത്തു വന്നത്. 2009 ലെ തെരഞ്ഞെടുപ്പിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഖമനേയി നിര്‍ദേശിച്ചത്. അതനുസരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു നെജാദിന്റെ മുന്‍ മുന്‍നിലപാട്.

അതേസമയം, നിര്‍ദേശം വിലക്കായി കണക്കാക്കാനാവില്ലെന്നും ഖമനേയി പറഞ്ഞപോലെ താന്‍ മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് ബഹായിയെ പിന്തുണക്കുക മാത്രമാണ് ചെയ്യുന്നതെന്നും നെജാദ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. മൂന്നാംവട്ടമാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റും പരിഷ്‌കരണവാദികളുടെ സ്ഥാനാര്‍ഥിയുമായ ഹസന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍, നെജാദ് രംഗത്തു വന്നതോടെ റൂഹാനിയുടെ വിജയം എളുപ്പമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ചയാണ് നജാദ് പത്രിക സമര്‍പ്പിച്ചത്. ഭരണപക്ഷത്തിനെതിരായ സംഘടിതമായ കലാപമാണ് നെജാദിെന്റ സ്ഥാനാര്‍ഥിത്വം എന്നായിരുന്നു തെഹ്‌റാനില്‍നിന്നുള്ള ഒരു നിരീക്ഷകെന്റ പ്രതികരണം. 2005 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നജാദ് രണ്ടു തവണ ഇറാന്‍ പ്രസിഡന്റായി. ഇറാനിലെ നിയമമനുസരിച്ച് വീണ്ടും മത്സരിക്കണമെങ്കില്‍ അടുത്ത നാലു വര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.

എന്നാല്‍, ഈ കാലത്ത് രാഷ്ട്രീയത്തില്‍നിന്ന് കൂടുതലായി വിട്ടുനില്‍ക്കാതെ പാരമ്പര്യവാദികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ നെജാദ് പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 120 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നജാദിന്റെ ഭരണകാലത്ത് കടുത്ത സാമ്പത്തിക ഉപരോധങ്ങളുടെ ഉരുക്കുമുഷ്ടിയിലായിരുന്നു ഇറാന്‍. അതീവ രഹസ്യമായി ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നജാദ് പാശ്ചാത്യ രാജ്യങ്ങളുടെ നോട്ടപ്പുള്ളിയുമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.