സ്വന്തം ലേഖകൻ: നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓട്ടോമാറ്റിക് മോണിറ്ററിങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ഓപ്പറേറ്റിങ് കാർഡ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ചോ ട്രക്ക്, ബസ് തുടങ്ങിയവ ഓടിക്കുന്നതും കണ്ടെത്താൻ സാധിക്കും.
നിശ്ചിത പ്രവർത്തനകാല കഴിഞ്ഞ ബസ് ഓടിച്ചാലും ഇനി പിടിവീഴും . ചരക്ക് ഗതാഗതം, ട്രക്കുകൾ, രാജ്യാന്തര ട്രാൻസ്‌പോർട്ട് ബസുകൾ വാടകയ്ക്ക് നൽകൽ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും ഈ സംവിധാനത്തിന്‍റെ പരിധിയിൽ വരും.
യുഎഇയുടെ സല്യൂട്ട്! അതിജീവനത്തിന്റെ മലയാളി മാതൃകയ്ക്ക്
പൊതുഗതാഗത അതോറിറ്റി ആരംഭിച്ച റോഡ് ഗതാഗത നിരീക്ഷണ സംവിധാനത്തിന്‍റെ മൂന്നാം ഘട്ടമാണിത്. ആദ്യ ഘട്ടം 2022 മാർച്ച് 13 ന് ടാക്സികളിലും രണ്ടാം ഘട്ടം 2023 ഫെബ്രുവരി 1 ന് സ്കൂൾ ബസുകളിലും നടപ്പാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല