
സ്വന്തം ലേഖകൻ: കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി താലിബാൻ.
താലിബാൻ ഭരണകൂടത്തിനോ നേതൃത്വത്തിനു യുഎസ് ആക്രമണത്തെത്തുറിച്ചോ, സവാഹിരി അഫ്ഗാനിലുണ്ടായിരുന്നതിനെക്കുറിച്ചോ ഒരു അറിവുമുണ്ടായിരുന്നില്ലെന്നു താലിബാന്റെ ദോഹയിലെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ പറഞ്ഞു.
സാന്പത്തിക പ്രതിസന്ധിയിലായ താലിബാൻ പാശ്ചാത്യരാജ്യങ്ങളുടെ സഹായം പ്രതീക്ഷിച്ചിരുന്ന സമയത്താണു യുഎസ് ആക്രമണം നടത്തിയത്. ഞായറാഴ്ചത്തെ സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഇതുസംബന്ധിച്ച് നേതൃത്വം യോഗം ചേരുമെന്നും സഹീൻ പറഞ്ഞു.
താലിബാൻ ഉപമേധാവിയും ആഭ്യന്തരമന്ത്രിയുമായ സിറാജുദീൻ ഹഖാനിയുടെ ഉറ്റ അനുയായിയുടെ വീട്ടിലാണു സവാഹിരി താമസിച്ചിരുന്നെന്നതാണ് യുഎസ് വെളിപ്പെടുത്തിയിരുന്നത്. 2020 ലെ ദോഹ ഉടന്പടി പ്രകാരം അൽ-ഖ്വയ്ദയ്ക്കു അഭയം നൽകില്ലെന്ന് താലിബാൻ യുഎസിന് ഉറപ്പുനൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല