സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും എ.ഐ.എക്‌സ്. കണക്ടു (മുന്‍പ് എയര്‍ ഏഷ്യ) മായുള്ള ലയനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എയര്‍ ഏഷ്യയുടേതായി അവസാനത്തെ സര്‍വീസായിരുന്നു വിവിധ വിമാനങ്ങള്‍ നടത്തിയത്.
ഈ യാത്രയ്ക്ക് മുമ്പ് യാത്രക്കാരെ വൈകാരികമായാണ് പല കാബിന്‍ ക്രൂവും അഭിസംബോധനചെയ്തത്. ഇതിലൊരു പൈലറ്റിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്ന യാത്രയുടെ ബോര്‍ഡിങ് പാസ് എല്ലാവരും സൂക്ഷിച്ചുവെക്കണമെന്ന അഭ്യര്‍ഥനയാണ് അദ്ദേഹം നടത്തുന്നത്. ‘ദയവായി നിങ്ങളുടെ ബോര്‍ഡിങ് പാസുകള്‍ സൂക്ഷിച്ചുവെക്കുക. കൂടാതെ, ഈ ചെറിയ ചരിത്രത്തിന്റെ വലിയ ഭാഗമായതിന് നന്ദി’, എന്നായിരുന്നു പൈലറ്റിന്റെ വാക്കുകള്‍.
ചൊവ്വാഴ്ചയാണ് ലയനം പൂര്‍ത്തിയായത്. ഇതോടെ എ.ഐ.എക്‌സ്. കണക്ട് എന്ന ബ്രാന്‍ഡും ഐ5 എന്ന ഫ്‌ളൈറ്റ് കോഡും ഇല്ലാതാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. എന്ന കോഡിലാവും വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല