1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2023

സ്വന്തം ലേഖകൻ: സാങ്കേതിക തകരാറ്മൂലം റഷ്യയിൽ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി എയർ ഇന്ത്യയുടെ മറ്റൊരു വിമാനം സാൻഫ്രാൻസിസ്കോയിലെത്തിക്ക് തിരിച്ചു. 216 യാത്രക്കാരും 16 ജീവനക്കാരും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യയിലെ മാഗദാനിൽ 39 മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിക്കിടന്നത്.

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന AI 173 വിമാനമാണ് ചൊവ്വാഴ്ച സാങ്കേതിക തകരാറ്മൂലം റഷ്യയിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിയത്. മതിയായ സൗകര്യങ്ങളൊന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ഭക്ഷണവും മറ്റു അവശ്യവസ്തുക്കൾ അടങ്ങുന്ന വിമാനം കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് മഗദാനിലേക്ക് പറന്നിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സാൻഫ്രാൻസിസ്കോയിൽ എത്തിക്കുമെന്നും യാത്രക്കാർക്ക് മതിയായ സൗകര്യങ്ങളൊരുക്കാൻ വേണ്ടി സാൻഫ്രാൻസിസ്കോയിൽ ​ഗ്രൗണ്ട് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുമെന്നും എയർ ഇന്ത്യ വ്യകത്മാക്കിയിരുന്നു.

എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ മഗദാനിലുള്ള യാത്രക്കാരെ സാൻഫ്രാൻസിസ്കോയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യവൃത്തങ്ങൾ ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. 14 – 15 മണിക്കൂറിൽ എത്തിച്ചേരേണ്ട വിമാനം സാങ്കേതിക തകരാറ്മൂലം 39 മണിക്കൂറോളം റഷ്യയിൽ കുടുങ്ങിക്കിടന്നതടക്കം 57 മണിക്കൂറോളം നേരം യാത്രയ്ക്കായെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.