1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2022

സ്വന്തം ലേഖകൻ: പ്രതികൂല സാഹചര്യത്തിൽ മിടുമിടുക്കുള്ള പൈലറ്റുമാരുടെ കഴിവ് കൊണ്ട് വൻ ദുരന്തം ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് എയർ ഇന്ത്യ. ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോൾ, മനോധൈര്യം കൊണ്ട് വിമാനം ലാൻഡ് ചെയ്യിപ്പിച്ച് എയർ ഇന്ത്യയിലെ പൈലറ്റ്. ബിഗ് ജെറ്റ് ടിവി എന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ഒരു ക്ലിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ലണ്ടനിലെ ഹീത്രൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. യൂനിസ് കൊടുങ്കാറ്റിന്റെ പ്രഭാവത്തിൽ ആടിയുലയുകയായിരുന്ന എയർ ഇന്ത്യയെ സുരക്ഷിതമായി നിലത്തെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ പൈലറ്റ്. കാറ്റ് ആഞ്ഞടിക്കുമ്പോഴും, വൈദഗ്ധ്യമുള്ള ഇന്ത്യൻ പൈലറ്റിന്റെ കഴിവുകൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് വീഡിയോയിൽ പറയുന്നു. ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് സാഹസീകമായി ലാൻഡ് ചെയ്തത്.

ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ് വൻ നാശം വിതച്ച് ആഞ്ഞടിക്കുകയാണ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തിലേയ്‌ക്കുള്ള വിമാനങ്ങൾ പലതും റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ സുരക്ഷിതമായി തന്നെ നിലത്തിറങ്ങി എന്നാണ് അധികൃതർ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.