
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയില്‍ നോട്ടമിട്ട് സ്വകാര്യ വിമാനകമ്പനിയായ വിസ്താര. എയര്‍ ഇന്ത്യയുടെ മൂല്യപരിശോധന തങ്ങള്‍ നടത്തുന്നുണ്ടെന്ന് വിസ്താര ചെയര്‍മാന്‍ ഭാസ്‌കര്‍ ഭട്ട് പറഞ്ഞു.
“ഞങ്ങള്‍ എയര്‍ ഇന്ത്യയുടെ മൂല്യം പരിശോധിക്കുകയാണ്. രാജ്യത്തെ ഒരു സ്വതന്ത്ര വിമാനക്കമ്പനിയുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ ഏത് കമ്പനിക്കാണ് താല്‍പര്യമുണ്ടാകാത്തത്,” ഭട്ട് ചോദിച്ചു. വാങ്ങുമോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ്താരയോ ടാറ്റ സണ്‍സോ എയര്‍ ഇന്ത്യയുടെ മൂല്യനിര്‍ണയം നടത്തുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. “ഞങ്ങള്‍ (വിസ്താര) ഒരു സംയുക്ത സംരംഭമാണ്.”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല