1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2022

സ്വന്തം ലേഖകൻ: എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റിൽനിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ സാധിക്കാതെ പ്രവാസി ഇന്ത്യക്കാർ. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾ നൽകി ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളുടെ വിവരങ്ങൾ നൽകുമ്പോൾ ട്രാൻസാക്​ഷൻ ഡീക്ലൈൻഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ബാങ്കിൽ പരിശോധിച്ചപ്പോൾ അവരുടെ തകരാറല്ലെന്നു വ്യക്തമാക്കുന്നു. ചിലർക്കാകട്ടെ വ്യക്തിഗത വിവരങ്ങൾ നൽകുമ്പോഴേക്കും ടൈം ഔട്ട് എന്ന് പറഞ്ഞ് ഹോം പേജിലേക്കു പോകുകയാണ് ചെയ്യുന്നത്. വീണ്ടും ബുക്ക് ചെയ്യുമ്പോഴും ഇത് ആവർത്തിക്കുന്നു.

ഇതേസമയം ട്രാവൽ ഏജൻസിയിൽ നിന്നോ എയർ ഇന്ത്യാ ഓഫിസിൽ നിന്നോ പോയി ടിക്കറ്റെടുത്താൽ പ്രശ്നവുമില്ല. നേരത്തെ വെബ്സൈറ്റ് തിരസ്കരിച്ച ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളെല്ലാം ഇവിടെ സ്വീകരിക്കുന്നുണ്ട്. ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റ് വഴിയോ ഓൺലൈൻ യാത്രാ പോർട്ടൽ വഴി ടിക്കറ്റ് എടുക്കാൻ കഴിയും. ഇതുമൂലം ടിക്കറ്റെടുക്കാനായി ട്രാവൽ ഏജൻസികളെയോ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിനെയോ സമീപിക്കാൻ നിർബന്ധിതരാവുകയാണ് പ്രവാസികൾ.

ട്രാവൽ ഏജൻസികളെയോ ഓഫിസിനെയോ സമീപിച്ച് ടിക്കറ്റെടുത്താൽ യാത്ര നീട്ടുന്നത് സംബന്ധിച്ചോ മറ്റോ സഹായം ലഭിക്കും. ഓൺലൈനിലൂടെയാണെങ്കിൽ ബന്ധപ്പെട്ട എയർലൈനുകൾക്ക് മെയിൽ അയച്ച് അനുമതി കിട്ടിയാലേ നടക്കൂ. ഇതിന് കാലതാമസവും എടുക്കുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം വെബ്സൈറ്റിന്റെ സാങ്കേതിക തകരാറ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും എയർലൈൻ അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.