
സ്വന്തം ലേഖകൻ: എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറത്തിറക്കി. ദുബായിലെ മലയാളികളടക്കമുള്ള ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
പുതിയ തീരുമാനമനുസരിച്ച് ദുബായിൽ പ്രവർത്തിക്കുന്ന എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ശാഖകൾക്കും ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ പ്രമേയം പുറത്തിറക്കിയ തീയതി മുതൽ പ്രാബല്യത്തിൽ വരും. അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
1985 മാർച്ച് 12ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്കും 1998 ലെ പ്രമേയം നമ്പർ (4) നും അനുസൃതമായി ചുമത്തിയ, എയർലൈൻ ഏജന്റുമാരിൽ നിന്നും അവരുടെ ശാഖകളിൽ നിന്നും എമിറേറ്റിൽ പ്രവർത്തിക്കുന്ന എയർലൈൻ ഓഫീസുകളിൽ നിന്നും ഈടാക്കുന്ന ഫീസ് പ്രമേയം റദ്ദാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല