സ്വന്തം ലേഖകന്‍: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു.
വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) എല്ലാ വിമാനത്താവളങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
പൊതുഅറിയിപ്പുകള്‍ വിളിച്ചുപറയാത്ത വിമാനത്താവളങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. ‘നിശ്ശബ്ദ വിമാനത്താവള’ങ്ങളായ ഇവിടങ്ങളില്‍ വിമാനം പുറപ്പെടുന്ന സമയവും മറ്റുംസംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല