1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് അജിത് പവാര്‍ എത്തും. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ രണ്ടാമനായി അജിത് പവാര്‍ ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ മഹാസഖ്യത്തില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കും. ഡിസംബര്‍ 30 നാണ് മന്ത്രിസഭാ വിപുലീകരണം.

നേരത്തെ, മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് അജിത് പവാറിന്റെ പിന്തുണയോടെയായിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്ര‌തിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌തു. ബിജെപിയെ പിന്തുണച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് അജിത് പവാറിന് നേരിടേണ്ടി വന്നത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാർ പ്രതികരിച്ചത്.

എന്നാൽ, നിയമസഭയിൽ ഭൂരപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ ബിജെപി മന്ത്രിസഭയ്ക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവയ്‌ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്. ബിജെപി ബന്ധം ഉപേക്ഷിച്ച് അജിത് പവാർ മടങ്ങിയെത്തിയപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിനു തന്നെ നൽകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.