
സ്വന്തം ലേഖകൻ: ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയുടെ ടിം ബാരോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യ ഹൈകമ്മീഷനാണ് യോഗത്തിൽ സുനക് അതിഥിയായി എത്തിയ വിവരം അറിയിച്ചത്. വ്യാപാരം, പ്രതിരോധം, ശാസ്ത്ര, സാങ്കേതികവിദ്യ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു.
വ്യാപാരത്തിലും പ്രതിരോധത്തിലും ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന യുകെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ബഹുമാനത്തോടെ കാണുന്നുവെന്നും ഇന്ത്യ ഹൈകമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ബി.ബി.സിയുടെ ഡോക്യുമെന്ററി സംബന്ധിച്ച് ഇന്ത്യയിൽ വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അജിത് ഡോവൽ യുകെയിലെത്തിയിരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിൽ മികച്ച ബന്ധമാണ് ഇപ്പോൾ നിലനിൽക്കുന്നത്. വ്യാപാര കരാർ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല