
സ്വന്തം ലേഖകൻ: ഈ വർഷം ഇന്ത്യയുടെ പുതിയ ബജറ്റ് എയർലൈൻ ആയ ആകാശ എയർ ദോഹ സർവീസിന് തുടക്കമിടും. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ ആകാശ എയർ ഈ വർഷം തന്നെ രാജ്യാന്തര സർവീസിന് തുടക്കമിടുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് ദോഹ, ദമാം, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ.
കേന്ദ്ര സിവിൽ ഏവിയേഷൻ നിയമപ്രകാരം എയർലൈൻ കമ്പനികൾക്ക് രാജ്യാന്തര സർവീസുകൾ തുടങ്ങാൻ 20 വിമാനങ്ങൾ വേണം. ഒരു വിമാനം കൂടി ഉടൻ വാങ്ങുന്നതോടെ രാജ്യാന്തര സർവീസുകൾക്ക് വർഷാവസാനത്തോടെ തുടക്കമാകുമെന്ന് ആകാശ എയർ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയും മാത്രമാണ് ദോഹയിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനുകൾ. കൂടുതൽ വിമാനങ്ങളുടെ വരവ് പ്രവാസി യാത്രക്കാർക്ക് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല