1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2024

സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച വൈകീട്ടും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. ബുറൈമി ഗവർണറേറ്റിലെ ചില സ്‌റ്റേറ്റുകളിൽ 200 മില്ലി മീറ്ററോളം ഉയർന്ന്, ശക്തമായ കാറ്റും മഴക്കൊപ്പം അടിച്ചുവീശി. കനത്ത മഴ മൂലം വാദികൾ നിറഞ്ഞൊഴുകുകയും വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങുകയും ചെയ്തിരുന്നു.

കാണാതായവരും ചികിത്സ തേടുന്നവരുമായ 13ലധികം ആളുകൾക്കായി പൊലീസ് ഏവിയേഷൻ എട്ട് ഓപ്പറേഷൻസ് നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ജീവനക്കാർ നോർത്ത് ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ രണ്ട് പ്രസവങ്ങൾക്ക് അടിയന്തര വൈദ്യസഹായം നൽകി.

റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ റോയൽ നേവി ഓഫ് ഒമാൻ മുസന്ദം ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. കൂടാതെ, വിവിധ ഗവർണറേറ്റുകളിൽ 18 അഭയകേന്ദ്രങ്ങൾ ഒരുക്കി. 1,400-ലധികം ഒമാനികളും റെസിഡൻറ്‌സും അവയുടെ പ്രയോജനം നേടുന്നുണ്ട്്.

ഷിനാസ് – ബുറൈമി വിലായത്തുകളിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം ഒഴിപ്പിക്കൽ പ്രവർത്തനങ്ങളും നടത്തി. ഷിനാസ് വിലായത്തിൽ 44 പേരെ രക്ഷപ്പെടുത്തി. എട്ട് പേരടങ്ങുന്ന ഒരു കുടുംബത്തെ അൽ ബുറൈമി ഗവർണറേറ്റിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. അതിനിടെ മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ​​ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​മ്പ​നി ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ചി​ല വീ​ടു​ക​ളി​ൽ വൈ​ദ്യു​തി നി​ല​ച്ചി​രു​ന്നു. ക​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ജോ​ലി​ക്കാ​രി​ലെ​ത്തി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ൽ​കു​ക​യും വേ​ണം. ജീ​വ​ന​ക്കാ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റു​ക​യും കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ന്നെ ത​ങ്ങാ​ൻ പ​റ​യു​ക​യും അ​ത്യാ​വ​ശ്യ​മ​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക​യും ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​ക​ണം. കാ​ലാ​വ​സ്ഥ പ്ര​ശ്ന​മു​ണ്ടാ​വു​മ്പോ​ൾ ജോ​ലി ചെ​യ്യ​രു​തെ​ന്നും വ​ള​രെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​റി നി​ൽ​ക്ക​ണ​മെ​ന്ന​ട​ക്ക​മു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രാ​ല​യം ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കു ന​ൽ​കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ്ര​തി​കൂ​ല കാ​ല​വ​സ്ഥ മൂ​ല​മു​ണ്ടാ​വു​ന്ന പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് പൊ​തു ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ള​യ ബാ​ധി​ത മേ​ഖ​ക​ളി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്മെ​ന്റ് ദേ​ശീ​യ ക​മ്മ​റ്റി കോ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് അ​ൽ ബു​സാ​ഫി പ​റ​ഞ്ഞു.

പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ക​രം വൈ​ദ്യു​തി​യെ​ത്തി​ക്കും. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യും അ​ധി​ക ജീ​വ​ന​ക്കാ​രെ അ​യ​ക്കു​ക​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ മ​രു​ന്നു​ക​ളും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​മെ​ത്തി​ക്കും.

സ​മീ​പ മേ​ഖ​ല​ക​ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​ന്ന​തി​ലും കാ​ണാ​താ​യ​തി​നാ​ൽ ഇ​ബ്ര ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കും. അ​വ​ശ്യ ഘ​ട്ട​ത്തി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യും എ​യ​ർ​ഫോ​ഴ്സു​മാ​യും സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും അ​ൽ ബീ​സാ​ഫി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്​​ച വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ നി​ര​വ​ധി അ​ത്യാ​ഹി​ത​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. 13 മ​ര​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നി​മി​ത്തം പ്ര​വ​സ ത​ട​സ്സം നേ​രി​ട്ട യു​വ​തി​യെ ജ​അ്‍ലാ​ൻ ബ​നീ ബൂ​ഹ​സ​ൻ ആ​ശു​പ​ത്രി​ൽ​നി​ന്ന് സൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ലി​ലേ​ക്ക് മാ​റ്റി. വാ​ദീ ഹ​ത്തി​ൽ​നി​ന്ന് നാ​ല് അ​ടി​യ​ന്തി​ര കേ​സു​ക​ൾ റു​സ്താ​ഖ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു.

മു​ൻ ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി പ്ര​ള​യ മേ​ഖ​ല​യി​ലെ ചി​ല ആ​ശു​പ​ത്രി​ക​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചി​ട്ടു​ണ്ട്. മ​സ്ക​ക​ത്ത്​ ഗ​വ​ർ​ണ​റേ​റി​ലെ അ​ൽ റ​ഹ്മ ഹോ​സ്പി​റ്റ​ൽ, വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ​യി​ലെ അ​ൽ ഉ​യൂ​ൻ ഹെ​ൽ​ത്ത് സെ​ന്റ​ർ, വാ​ദി നാം ​ഹെ​ൽ​ത്ത് സെ​ന്റ​ർ ദാ​ഖി​ലി​യ്യ​യി​യെ അ​ൽ ബ​ഷാ​ഇ​ർ ഹെ​ൽ​ത്ത് സെ​ന്റ​ർ എ​ന്നി​വ​യാ​ണ് ഇ​വ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.