1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2018

സ്വന്തം ലേഖകന്‍: അല്‍ജീരിയ 13,000 അഭയാര്‍ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ 13,000 ത്തോളം അഭയാര്‍ഥികളെ കഴിഞ്ഞ 14 മാസത്തിനിടെ അല്‍ജീരിയ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അല്‍ജീരിയ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.

ഭക്ഷണവും വെള്ളവുമില്ലാതെ ഇവരില്‍ പലരും മരുഭൂമിയില്‍ മരിച്ചതായാണ് അനുമാനം. ഇവരില്‍ ചിലര്‍ അടുത്ത രാജ്യത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, പലരും വഴിയറിയാതെ മരുഭൂമിയില്‍ അലയുകയാണ്. പലരെയും യു.എന്‍ രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് കണ്ടെത്തി. കൂട്ടത്തില്‍ പലര്‍ക്കും മക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

2017 ഒക്‌ടോബറില്‍ യൂറോപ്യന്‍ യൂനിയന്‍ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളോട് അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതില്‍നിന്ന് തടയാന്‍ ആവശ്യപ്പെട്ടതോടെയാണ് അല്‍ജീരിയ നടപടി ശക്തമാക്കിയത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് പരമാധികാര രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ പുറത്താക്കാന്‍ അവകാശമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.