1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: വിവാദങ്ങൾക്ക്​ പിന്നാലെ അപ്രത്യക്ഷനായ ആലിബാബ സ്​ഥാപകൻ ജാക്ക്​ മാ വീണ്ടും പൊതുപരിപാടിയിൽ. ശതകോടീശ്വരനുമായി ബന്ധ​െപ്പട്ട്​ മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ്​ ഇതോടെ വിരാമമാകുന്നത്​. ചൈനീസ്​ ഭരണകൂടത്തിനെതിരെ പ്രതികരിച്ച ജാക്ക്​ മാ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന്​ അറിയാനുള്ള ആകാംക്ഷയിലാണ്​ ലോകം.

നേട്ടം കൈവരിച്ച ഗ്രാമീണ അധ്യാപകരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യാപകരെ അദ്ദേഹം അഭിസംബോധന ചെയ്​തു. അധ്യാപക ​േജാലി ചെയ്​തിരുന്ന ജാക്ക്​ മാ പിന്നീട്​ ഇന്‍റർനെറ്റ്​ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ജാക്ക്​ മായുടെ സാന്നിധ്യം ആദ്യം പ്രാദേശിക ബ്ലോഗിലാണ്​ സ്​ഥിരീകരിച്ചത്​. പിന്നീട്​ കൂടുതൽ പേർ ഇക്കാര്യം ഉറപ്പുവരുത്തുകയായിരുന്നു.

സർക്കാറുമായി ഇടഞ്ഞതോടെ ശതകോടീശ്വരനും ആൻറ്​​ സഹസ്​ഥാപകനുമായ ജാക്ക്​ മാ പൊതുവേദികളിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു. ഒക്​ടോബറിൽ ഷാങ്​ഹായ്​യിൽ നടന്ന പരിപാടിയിൽ ജാക്ക്​ മാ ചൈനീസ്​ ഭരണകൂടത്തെയും പ്രസിഡന്‍റ്​ ഷി ജിൻപിങ്ങിനെയും വിമർശിച്ചതാണ്​ സംഭവങ്ങളുടെ തുടക്കം.

സർക്കാർ ഉടമസ്​ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്​ഥാപനങ്ങൾക്കുമെതിരെയായിരുന്നു വിമർശനം. സർക്കാറിനെ വിമർശിച്ചതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നീട്​ സാമൂഹിക മാധ്യമങ്ങളിലും പൊതുപരിപാടികളിൽനിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.