1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2016

സ്വന്തം ലേഖകന്‍: ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍. ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ ആറ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് ഡിസംബര്‍ 6 തന്നെ തെരഞ്ഞെടുത്തത് അംബേദ്കറിന്റെ ചരമവാര്‍ഷികം ആളുകള്‍ ഓര്‍മ്മിക്കാതിരിക്കാനാണ്. മതേതര ജനാധിപത്യ ഇന്ത്യ ഇതില്‍ ഒന്ന് ദുഖാചരണമായും മറ്റൊന്ന് മാനവികതയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞ എടുക്കാനും വേണ്ടിയുള്ളതാണെന്നും ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ പട്‌വര്‍ദ്ധന്‍ വ്യക്തമാക്കി.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ 24 മത്തെ വര്‍ഷമായിരുന്നു ഈ ഡിസംബര്‍ 6. 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തത്. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയായി അറിയപ്പെടുന്ന ഭീമാറാവു റാംജി അംബേദ്കര്‍ 1893 ഏപ്രില്‍ 14ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് ജനിച്ചത്. ക്ലേശപൂര്‍ണ്ണമായ ബാല്യകാല ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ബറോഡ മഹാരാജാവിന്റെ സഹായത്തോടെ അമേരിക്ക, ഇംഗ്ലണ്ട്. ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്തമാക്കി. തുടര്‍ന്ന് അഭിഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മിശ്രഭോജനം, മിശ്രവിവാഹം, സാമുദായിക സമുത്വം, എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന അംബേദ്കറിനു സമ്മാനിച്ചു.

അംബേദ്കറുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ഒരു ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1956 ല്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.ദളിത് ബുദ്ധമത പ്രസ്ഥാനത്തിന്റെ പിതാവായി അംബേദ്കര്‍ കരുതപ്പെടുന്നു. 1956 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍വച്ച് നിര്യാതനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.