1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

സ്വന്തം ലേഖകന്‍: പുരാതന റോമാക്കാരുടെ കപ്പന്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി. ഇറ്റാലിയന്‍ പോലീസും പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കപ്പല്‍ കണ്ടെത്തിയത്. എന്നാല്‍ പതിവിനു വിരുദ്ധമായി കാര്യമായ കേടുപാടുകളില്ലാതെ കപ്പല്‍ കണ്ടെത്തിയത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ഇറ്റലിയിലെ സര്‍ദീനിയയിലെ തീരത്തു നിന്നും കുറച്ചു മാറിയാണ് കപ്പല്‍ കടലിനടിയില്‍ കണ്ടെത്തിയത്.യാത്രക്കിടെ മുങ്ങിയതെന്ന് കരുതുന്ന കപ്പലിനു പക്ഷേ കാര്യമായ കേടുപാടുകളില്ല.ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതാണെങ്കിലും കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പോലീസ് കടലിനടിയിലുള്ള കപ്പലിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.

പുരാതന റോമാ സാമ്രാജ്യ കാലത്തേത്താണ് കപ്പലെന്നാണ് അനുമാനം. പുരാവസ്തു വകുപ്പുമായി സഹകരിച്ച് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 18 മീറ്റര്‍ നീളമുള്ള കപ്പലിന് ഏഴു മീറ്റര്‍ വീതിയുണ്ട്.കടലിലൂടെ കെട്ടിടനിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോകുന്നതിനിടെ മുങ്ങിപ്പോയതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ വിശദീകരണം.

കപ്പിലിനെകുറിച്ചുള്ള വിശദമായ പഠനത്തിലാണിപ്പോള്‍ വകുപ്പ്. സര്‍ദീനിയയില്‍ നിന്നും സ്‌പെയിനിലേക്ക് പുറപ്പെട്ടതാകാം കപ്പലെന്നും ഇവര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കപ്പല്‍ ദ്രവിക്കാത്തത് റോമാക്കാരുടെ എഞ്ചിനീയറിംഗ് മികവാണ് കാണിക്കുന്നതെന്നാണ് പുരാവസ്തു വിദഗ്ദരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.