സ്വന്തം ലേഖകന്‍: ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍. ആന്‍ഡ്രോയ്ഡില്‍ അടുത്തിയിടെ കണ്ടെത്തിയ വലിയൊരു സുരക്ഷാ പിഴവാണ് വില്ലനായിരിക്കുന്നത്. പിഴവ് പരിഹരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റിന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ആന്‍ഡോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റ് നല്‍കുന്ന കാര്യത്തില്‍ സാംസങ്, എല്‍ജി, ഗൂഗിള്‍ കമ്പനികള്‍ ഉറപ്പുനല്‍കി.
ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍നിന്ന് ഡേറ്റ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് അവസരമൊരുക്കുന്ന സുരക്ഷാപിഴവ് ജൂലായിലാണ് കണ്ടെത്തിയത്. സ്റ്റേജ് ഫ്രൈറ്റ് എന്ന് പേരുള്ള ഈ സുരക്ഷാപിഴവ് മുതലെടുത്ത് ഒരു വീഡിയോ മെസേജ് അയച്ച് ഫോണ്‍ ഡേറ്റ ചോര്‍ത്താനാകും.
സാധാരണഗതിയില്‍ ഫോണ്‍ നിര്‍മാതാക്കള്‍ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റുകള്‍ വൈകിക്കാറുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ കമ്പനികള്‍ കൂടുതല്‍ വേഗത്തില്‍ അപ്‌ഡേറ്റുകള്‍ നല്‍കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
‘എന്റെ ഊഹമനുസരിച്ച് ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റാണിത്’ ആന്‍ഡ്രോയ്ഡ് സുരക്ഷാവിഭാഗത്തിലെ പ്രധാന എഞ്ചിനിയര്‍മാരിലൊരാളായ ആന്‍ഡ്രിയന്‍ ലുഡ്‌വിഗ് ‘ബ്ലാക്ക് ഹാറ്റ്’ ഹാക്കിങ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല