1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2015

സ്വന്തം ലേഖകന്‍: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ഇന്ത്യയില്‍, മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജര്‍മനിയും തമ്മില്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാംവട്ട ചര്‍ച്ചകള്‍ക്കായാണ് മെര്‍ക്കല്‍ എത്തിയത്. വ്യവസായ പ്രമുഖരടക്കമുള്ള ഉന്നതതല പ്രതിനിധി സംഘവും ജര്‍മന്‍ ചാന്‍സലറോടൊപ്പമുണ്ട്.

ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ ചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡ. ഹാനോവറില്‍ ഏപ്രിലില്‍ നടന്ന വ്യാവസായികപ്രദര്‍ശനത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിനാണ് ഇന്ത്യ ഊന്നല്‍നല്‍കിയത്.

രാഷ്ട്രപതിഭവനില്‍ തിങ്കളാഴ്ച രാവിലെ ജര്‍മന്‍ ചാന്‍സലര്‍ക്ക് ഔദ്യോഗികസ്വീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ട് സന്ദര്‍ശനം. പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ഊര്‍ജം, ഉത്പാദനം, നൈപുണ്യവികസനം, ശാസ്ത്രസാങ്കേതികം, റെയില്‍വേ, ജലം, മാലിന്യനിര്‍മാര്‍ജനം, നഗരവികസനം, കൃഷി തുടങ്ങിയ മേഖലകളില്‍ മെര്‍ക്കലുമായി പ്രധാനമന്ത്രി ചര്‍ച്ചനടത്തും.

ബുധനാഴ്ച മോദിയും മെര്‍ക്കലും ബെംഗളുരു സന്ദര്‍ശിക്കും. നാസ്‌കോമിന്റെ വ്യാവസായികപരിപാടിയില്‍ ഇരുവരും പങ്കെടുക്കും. 2001 മുതല്‍ ഇരുരാജ്യങ്ങളും തന്ത്രപരമായ സഖ്യത്തിലാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ വ്യാപാരബന്ധമുള്ളത് ജര്‍മനിയുമായിട്ടാണ്. ഇന്ത്യയില്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഏഴാംസ്ഥാനത്താണ് ജര്‍മനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.