1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ ഹോളിവുഡ് നടി എയ്ഞ്ചലീനാ ജോളി. ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മറ്റിക്ക് മുന്നിലെത്തി നടത്തിയ അപേക്ഷയിലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളെ അവസാനിപ്പിക്കണമെന്നും ബലാത്സംഗംത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ പ്രധാന ആയുധമായി അവര്‍ ഉപയോഗിക്കുകയാണെന്നും എയ്ഞ്ചലീനാ ജോളി പറഞ്ഞത്.

മുന്‍ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗിനൊപ്പമാണ് എയ്ഞ്ചലീനാ ജോളി വെസ്റ്റ്മിനിസ്റ്ററിലെത്തിയത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യസംഘത്തില്‍ അംഗമായ വ്യക്തിയാണ് എയ്ഞ്ചലീനാ ജോളി. ഇവര്‍ ഇരുവരും ചേര്‍ന്ന് യുദ്ധഭൂമിയില്‍ ബലാത്സംഗത്തിന് ഇരയാകുന്ന ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. യുദ്ധഭൂമിയിലെ ഇത്തരം നീചപ്രവര്‍ത്തികള്‍ക്കെതിരെ ഇവര്‍ ക്യാംപെയ്ന്‍ നടത്തി വരികയായിരുന്നു.

സമൂഹത്തെയും, കുടുംബംങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് എയ്ഞ്ചലീനാ ജോളി അഭിപ്രായപ്പെട്ടു. ഈ സംഘത്തിനെതിരെ നമ്മള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധഭൂമിയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ ക്യാംപെയിന്‍ നടത്തുന്ന എയ്ഞ്ചലീനാ ജോളി ഇതേ പ്രമേയത്തിലുള്ള ദ് ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണിയില്‍ അഭിനയിച്ചിട്ടുമുണ്ട്. 1990കളിലെ ബോസ്‌നിയന്‍ യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.