1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2015

സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള അഞ്ജു ചൗധരി നോര്‍വെയില്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി. പമ്പ് ഓപ്പറേറ്ററായ ഓംപ്രകാശിന്റെ മകളായ അഞ്ജു പഠനത്തിനായി നോര്‍വെയിലെത്തുകയും പിന്നീടവിടെ സ്ഥിരതാമസമാക്കുകുയമായിരുന്നു. അവിടുത്തെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും മന്ത്രിയാകുകയുമായിരുന്നു.

മന്ത്രിയായശേഷം ആദ്യമായി ഇന്ത്യയിലെത്തിയ യുവതിക്ക് സ്വദേശമായ ഹരിയാണയില്‍ ഊഷ്മള സ്വീകരണം നല്‍കി. 2007 ലാണ് അഞ്ജു നോര്‍വെയില്‍ പഠനത്തിനായി പോകുന്നത്. പിന്നീട് അവിടുത്തെ ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. വകുപ്പിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമുണ്ടായതോടെ പൊതുരംഗത്തേക്ക് കാല്‍വെക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകകൂടി ചെയ്തതോടെ മന്ത്രിയുമായി.

നോര്‍വെയിലെ രാഷ്ട്രീയം ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് അഞ്ജു പറയുന്നു. ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാന്മാരാണ്. അഴിമതി തീരെയില്ലെന്നുതന്നെ പറയാം. സ്ത്രീകള്‍ക്ക് പ്രത്യേകം സംവരണം ഇല്ലെങ്കിലും എല്ലാവരെയും ഒരുപോലെയാണ് അവര്‍ കരുതുന്നതെന്നും അഞ്ജു പറഞ്ഞു.

ഇന്ത്യയിലെ ഉയര്‍ന്നുവരുന്ന ബലാത്സംഗത്തെക്കുറിച്ച് അവിടുത്തുകാര്‍ അന്വേഷിക്കാറുണ്ട്. നാണക്കേടുണ്ടാക്കുന്നതാണ് ഇവിടുത്തെ ബലാത്സംഗങ്ങളെന്നും അഞ്ജു പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.