സ്വന്തം ലേഖകന്‍: ഹിന്ദു വിരുദ്ധ ചിഹ്നം പ്രദര്‍ശിപ്പിച്ചു, പാക് വംശജന്റെ അമേരിക്കന്‍ റസ്റ്റോറന്റിനെതിരെ പ്രതിഷേധം. റസ്റ്റോറന്റ് പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. മുഹമ്മദ് ദര്‍ എന്ന 65 കാരനാണ് കഴിഞ്ഞ ആറു മാസമായി ഹിന്ദുമതത്തിനെതിരെ ചിഹ്നങ്ങളും സന്ദേശങ്ങളും എഴുതി ഭക്ഷണശാലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്.
ഡെയറി ക്വീന്‍ കോര്‍പറേഷന് കീഴിലുള്ള കെമ മേഖലയിലെ തന്റെ ഭക്ഷണശാലയിലാണ് ദര്‍ ഹിന്ദു വിരുദ്ധ പ്രസ്താവനകളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചത്. സംഭവം പുറത്തായതോടെ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധമായി രംഗത്തെത്തി.
തുടര്‍ന്ന് പുതിയൊരു ഫ്രാഞ്ചൈസിക്ക് കീഴിലേക്ക് ഭക്ഷണശാല മാറ്റുകയും മുന്‍ ഉടമ സ്ഥാപിച്ച ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി ഡെയറി ക്വീന്‍ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു. ഗ്രേറ്റര്‍ ഹ്യൂസ്റ്റനിലെ ഹിന്ദുക്കളും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ഡൈവേഴ്‌സിറ്റി യു.എസ്.എയും നടപടിയെ സ്വാഗതം ചെയ്തു.
കോണ്‍ഗ്രസ് അംഗമായ ഇന്ത്യന്‍ വംശജ തുളസി ഗബ്ബാഡും പ്രതിഷേധിച്ച സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു. ദറിന്റെതിരെ എന്തു നടപടിയാണ് എടുക്കുക എന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല