1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2023

സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനെതിരായ പ്രതിഷേധങ്ങളെ ബ്രിട്ടൻ നേരിട്ടത് അധികാരപ്രയോഗങ്ങളിലൂടെ. രാജഭരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനുപേരാണ് കിരീടധാരണ ചടങ്ങിനുമുൻപായി തെരുവിലിറങ്ങിയിരുന്നത്. രാജഭരണത്തിനെതിരെ പ്രതിഷേധിച്ച 52 പേരെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.

രാജഭരണ വിരുദ്ധരായ ‘റിപബ്ലിക്’ എന്ന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് കിരീടധാരണം നടന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ഘോഷയാത്രയായാണ് ചാൾസും ഭാര്യ കാമിലയും എത്തിയത്. ഈ വഴിയിലുടനീളം വ്യാപക പ്രതിഷേധവും കൂക്കുവിളിയും നടന്നു. ചടങ്ങുകൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് റിപബ്ലിക് നേതാവ് ഗ്രഹാം സ്മിത്ത് അറസ്റ്റിലായിരുന്നു.

ആധുനികചരിത്രത്തിൽ തന്നെ ബ്രിട്ടീഷ് രാജഭരണത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലും വെയിൽസിലെ കാർഡിഫിലുമെല്ലാം പ്രതിഷേധം അരങ്ങേറിയിരുന്നു. രാജഭരണം നിരോധിക്കണമെന്ന പ്ലക്കാർഡുകളുമായായിരുന്നു ഇവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നത്.

ഇന്നലെയാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവാധി അധികാരമേറ്റത്. വിവിധ രാജ്യങ്ങളിൽനിന്നായി 4,000ത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിന് കാന്റബറി ആർച്ച് ബിഷപ്പ് ആണ് നേതൃത്വം നൽകിയത്. ഇന്ത്യയുടെ പ്രതിനിധികളായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ എന്നിവരും പങ്കെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.