1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015

സ്വന്തം ലേഖകന്‍: പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കന്‍ അമേരിക്കയില്‍ പുതിയ നിയമം വരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും വംശീയമായ അധിക്ഷേപങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം.

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിനിധി ജോണ്‍ കോണ്‍യറാണ് വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്?. പൊലീസ് സേനയുടെ അമിതമായ അധികാര ദുരുപയോഗവും വംശീയ വിരോധവും കാരണം നിഷ്‌കളങ്കരായ നിരവധി കറുത്ത വര്‍ഗക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഈ സാഹചര്യത്തിലാണ്? പൊലീസിന്റെ വംശീയ വെറിക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം കൊണ്ടുവരുന്നത്. എന്‍ഡ് ടു റേഷ്യല്‍ പ്രൊഫൈലിങ് ആക്ട് 2015 എന്നാണ് പുതിയ നിയമത്തിന്റെ പേര്. ഫെര്‍ഗുസണില്‍ കറുത്ത വര്‍ഗക്കാരനായ ബാലനെ വെടി വച്ച് കൊന്ന വെളുത്ത വര്‍ഗക്കാരനായ പൊലീസുദ്യോഗസ്ഥനെ വെറുതെവിട്ട സംഭവമാണ് പുതിയ നിയമം അവതരിപ്പിക്കാന്‍ ജോണ്‍ കോണ്‍യര്‍ക്ക് പ്രചോദനമെന്ന് കരുതുന്നു.

സംഭവം ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത്തരം സംഭവങ്ങള്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥക്കുതന്നെ വലിയ കളങ്കമാണ്? ഉണ്ടാക്കിയതെന്നും പൊതുജനങ്ങളുടെ ആത്മവിശ്വാസത്തിന്? വലിയ കോട്ടം തട്ടിയെന്നും ജോണ്‍ കോണ്‍യര്‍ അഭിപ്രായപ്പെട്ടു,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.