1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2018

സ്വന്തം ലേഖകന്‍: ആപ്പില്‍ കമ്പനി എക്‌സിക്യുട്ടീവിനെ യുപി പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്; ഏറ്റുമുട്ടല്‍ കൊലപാതകം അല്ലെന്ന് വിശദീകരണം. ആപ്പിള്‍ എക്‌സിക്യൂട്ടീവായ വിവേക് തിവാരിയാണ് വെള്ളിയാഴ്ച രാത്രി ലഖ്‌നൗ ഗോമതിനഗറില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റ് മരിച്ചത്.

എന്നാല്‍ ഈ സംഭവം ഒരു ഏറ്റുമുട്ടല്‍ കൊലപാതകം അല്ലെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കടുത്ത നടപടി എടുക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊടും കുറ്റവാളികളെ വെറുതെവിടുന്ന പൊലീസ് നിരപരാധികളെ ഏറ്റുമുട്ടല്‍ കൊലകളിലൂടെ വകവരുത്തുകയാണെന്ന കോണ്‍ഗ്രസ് വിമര്‍ശനം വന്നതിന് തൊട്ടു പിന്നാലെയാണ് പ്രതികരണവുമായി യോഗി രംഗത്തുവന്നത്. ”അതൊരു ഏറ്റുമുട്ടല്‍ കൊല ആയിരുന്നില്ല. കുറ്റക്കാരെ വെറുതെവിടില്ല. സി.ബി.ഐ അന്വേഷണം ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പൊലീസ് ആവശ്യപ്പെട്ടിട്ടും വിവേക് തിവാരി കാര്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ഐഫോണുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ് സഹപ്രവര്‍ത്തകയക്കൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്.

വിവേക് സഞ്ചരിച്ച കാര്‍ പോലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചെന്നും ഇതിന് പിന്നാലെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പോലീസിന്റെ വിശദീകരണം. എന്നാല്‍ വിവേകിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ പോലീസിന്റെ വാദം നിഷേധിച്ചു. കാറ് നിര്‍ത്താന്‍ ആളെ വെടിവച്ച് കൊല്ലുകയാണോ പോലീസ് ചെയ്യുന്നത്. എന്ത് തരം ക്രമസമാധനമാണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പറയണമെന്നും വിവേകിന്റെ ഭാര്യ കല്പന പ്രതികരിച്ചിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.