1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ആപ്പിൾ വാച്ച് 7 സീരീസ്, പുതിയ ഐപാഡ്, ഐപാഡ് മിനി എന്നിവയും ആപ്പിൾ ഈവന്റിൽ അവതരിപ്പിച്ചു. എ15 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐഫോണിൽ. 2 ഹൈപെർഫോമൻസ് കോറുകളും 4 എഫിഷൻസി കോറുകളും ചേർന്ന് 6 കോറുകളുണ്ട്. ഐഫോൺ 12 മിനിയേക്കാൾ 1.5 മണിക്കൂർ അധിക ചാർജ് നിലനിൽക്കും ഐഫോൺ 13 മിനിക്ക്.

ഐഫോണ് 13 ൽ ഐഫോൺ 12 നേക്കാൾ 2.5 മണിക്കൂർ സമയം അധിക ചാർജും നിൽക്കും. ഐഫോൺ 13 സീരീസിലെ എല്ലാ മോഡലുകളും 5ജിയിലാണ് വരുന്നത്. ഈ വർഷാവസാനത്തോടെ 60 രാജ്യങ്ങളിലെ 200 ടെലികോം കമ്പനികൾ 5ജി സേവനം ലഭ്യമാക്കുമെന്ന് ആപ്പിൾ പറയുന്നു. ഐഒഎസ് 15 അപ്ഡേറ്റ് സെപ്റ്റംബർ 20 തിങ്കളാഴ്ച മുതൽ ലഭിക്കുമെന്നും അറിയിച്ചു.

ഐഫോണ്‍ 13 മിനിയ്ക്ക് 699 ഡോളറാണ് വില, ഐഫോണ്‍ 13 ന് 799 ഡോളറും. 128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ ഐഫോണ്‍ 13 മിനിക്ക് 69,990 രൂപ, ഐഫോണ്‍ 13ന് 79,990 രൂപ, ഐഫോണ്‍ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ പ്രോ മാക്‌സിന് 1,29,900 രൂപയും വിലവരും.

പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച് പുറത്തിറക്കി. സൈക്കിൾ ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാച്ച് ഒഎസ് 8 ലാണ് പുതിയ വാച്ച് പ്രവർത്തിക്കുക. പഴയ വാച്ചിനേക്കാൾ സ്കീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിൾ സീരീസ് 6നെക്കാൾ 20 ശതമാനം അധികം റെറ്റിന ഡിസ്പ്ലേയുണ്ട്. ബോർഡറുകൾ 40 ശതമാനം മെലിഞ്ഞതും ബട്ടനുകൾ വലുപ്പം കൂടിയതുമാണ്. ടൈപ്പ് ചെയ്യാൻ പാകത്തിലുള്ള ഫുൾ കീബോഡ് മറ്റൊരു പ്രത്യേകതയാണ്.

ഈ വർഷത്തെ ആപ്പിൾ ഇവന്റിൽ ആദ്യം അവതരിപ്പിച്ചത് പുതിയ ഐപാഡ് ആണ്. എ13 ബയോണിക്ക് പ്രോസസർ, മുൻ പതിപ്പിനേക്കാൾ 20 ശതമാനം അധികം പെർഫോമൻസ്, 12 മെഗാ പിക്സെൽ അൾട്ര വൈഡ് മുൻ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. പുതിയ ക്രോം ബുക്കിനെക്കാൾ 3 മടങ്ങ് വേഗമുണ്ട് പുതിയ ഐപാഡിനെന്ന് ആപ്പിൾ പറയുന്നു. പുതിയ ഐപാഡിൽ ഐപാഡ്ഒസ് 15, സെന്റർ സ്റ്റേജ്, ട്രൂ ടോൺ എന്നിവ മറ്റു ഫീച്ചറുകളാണ്. ഇതിന്റെ വില 329 ഡോളറിലാണ് തുടങ്ങുന്ന. ആഴ്ച ഷിപ്പിങ് ആരംഭിക്കും.

ആപ്പിൾ ടിവി+ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളോടെയാണ് ടിം കുക്ക് പരിപാടി ആരംഭിച്ചത്. ഐപാഡ് വിൽപനയിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.