1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം 1,58,000 ഗോൾഡൻ വീസ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻറ്‌സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു.

മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോൾഡൻ വീസകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭാശാലികൾ, നിക്ഷേപകർ, വ്യവസായികൾ എന്നിവർക്കെല്ലാമാണ് 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്. വീസ ഉടമകൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് ഉൾപ്പടെ ഒട്ടേറെ ആനൂകൂല്യങ്ങൾ ലഭിക്കും.

പ്രവർത്തന മേഖലയിൽ 20 വർഷം പൂർത്തിയാക്കിയ പള്ളി ഇമാമുമാർ, മതപ്രഭാഷകർ, മുഫ്തിമാർ, മത ഗവേഷകർ എന്നിവർക്കും ഗോൾഡൻ വീസ നൽകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.