
സ്വന്തം ലേഖകൻ: അമേരിക്കയുടെ സുപ്രധാന ചുമതലയിലേക്ക് എത്തുന്ന ഇന്ത്യൻ വംശജരിലേയ്‌ക്ക് ഒരാൾ കൂടി. ശാസ്ത്രസാങ്കേതിക മേഖലയിലെ വിദഗ്ധയായ ഡോ.ആരതി പ്രഭാകറിനെ വൈറ്റ് ഹൗസിൽ ശാസ്ത്ര ഉപദേഷ്ടാവായിട്ടാണ് നാമനിർദ്ദേശം ചെയ്തത്. ബൈഡന്റെ നിർദ്ദേശത്തെ സെനറ്റ് അംഗീകരിച്ചു.
ശാസ്ത്രസാങ്കേതിക മേഖലയിലെ വിദഗ്ധയായ ആരതി പ്രസിഡന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി പ്രവർത്തിക്കും. ആരോഗ്യ വിഭാഗം മുഖ്യ ഉപദേഷ്ടാവായി ഡോ.വിവേക് മൂർത്തിയാണ് ഇതിന് മുന്പ് ഒരു പ്രധാന വകുപ്പിന്റെ മുഖ്യ ചുമതലയിൽ വൈറ്റ് ഹൗസിലെത്തിയിരിക്കുന്നത്.
‘അമേരിക്കയുടെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട ഓഫീസിലേയ്‌ക്ക് ഡോ. ആരതി പ്രഭാകറിനെ നാമനിർദ്ദേശം ചെയ്യ്തിരിക്കുകയാണ്. ഡോ. പ്രഭാകർ ഇനി മുതൽ പ്രസിഡന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി വൈറ്റ്ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മറ്റ് ഉപദേഷ്ടാക്കളെപ്പോലെ പ്രസിഡന്റിന്റെ ക്യാബിനറ്റിന്റെ ഭാഗമായിട്ടാണ് ഇനി പ്രവർ ത്തിക്കുക.’ ജോ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ നാമനിർദ്ദേശം സെനറ്റ് അംഗീകരിച്ചതായും ഡോ. ആലോൻഡ്രോ നെൽസൺ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മേധാവിയായും ഡോ. ഫ്രാൻസിസ് കോളിൻസ് ആരതിയ്‌ക്കൊപ്പം പ്രസിഡന്റിന്റെ സഹ ഉപദേശകയായും പ്രവർത്തിക്കുമെന്നും ബൈഡൻ അറിയിച്ചു.
ഡോ.പ്രഭാകർ വിദഗ്ധയായ എഞ്ചിനീയർ, അപ്ലൈഡ് ഫിസിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞ എന്ന നിലയിൽ അമേരിക്കയുടെ മുതൽക്കൂട്ടാണ്. അമേരിക്കയുടെ ശാസ്ത്രസാങ്കേതിക നയം ശക്തിപ്പെടുത്തുന്നതിലും നിലവിലെ വെല്ലുവിളികൾ തരണം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ജോ ബൈഡൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല