1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2017

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ കല്ലേറു തടയാന്‍ കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് സൈനിക ജീപ്പ്, വീഡിയോ വിവാദമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവെച്ചു ഓടിച്ചു പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനിക വാഹന വ്യൂഹത്തില്‍ ഏറ്റവും മുമ്പിലെ വാഹനത്തിലാണ് യുവാവിനെ പ്രതിരോധ കവചമാക്കി കെട്ടിയിട്ടിരിക്കുന്നത്.

വൈറലായ വീഡിയോ ചൂണ്ടിക്കാട്ടി സൈനിക നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഉമറിന്റെ പ്രതികരണം. എന്നാല്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ സ്വരക്ഷക്കു വേണ്ടിയാണ് തങ്ങള്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം.

400 ഓളം വരുന്ന ജനക്കൂട്ടം പോളിങ് ഓഫീസര്‍മാര്‍ക്കു നേരെ കല്ലെറിയുകയും ആക്രമണത്തിന് വട്ടംകൂട്ടുകയും ചെയ്തു. തുടര്‍ന്ന് പോളുംഗ് ഓഫീസര്‍മാര്‍ സൈനിക സഹായം തേടി. സ്ഥലത്തെത്തിയ സൈന്യം പ്രതിഷേധ സംഘത്തിലെ ഒരു യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ ജനം കല്ലെറിയലില്‍ നിര്‍ത്തിയതായും സൈനിക വക്താവ് വ്യക്തമാക്കി.

സൈനികരുടെ അംഗബലം വളരെ കുറവായതിനാല്‍ ജനം ആക്രമിക്കും എന്നുറപ്പായതിനാലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതത്രെ. തോക്കുപയോഗിച്ചാല്‍ ഉണ്ടാകുന്ന രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും സൈന്യം വിശദീകരിക്കുന്നു. തുടര്‍ന്ന് യുവാവിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായും ഇയാളെ അക്രമിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തെരെഞ്ഞെടുപ്പു സമയത്ത് എട്ടു പേരുടെ മരണത്തിനും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ നിരവധി ആക്രമണ സംഭവങ്ങളാണ് താഴ്വരയില്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങളുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കശ്മീരില്‍ നിലവിലുണ്ടായിരുന്ന ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതോടെയാണ് ഈ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ സൈനികരെ യുവാക്കള്‍ ആക്രമിക്കുന്നതിന്റെ ഒന്നിലേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ പോകുന്ന സൈനികരെ ജനക്കൂട്ടം ചവിട്ടുന്നതും അടിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപതിരഞ്ഞെടുപ്പിനിടെ യുവാക്കള്‍ സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.