1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2016

സ്വന്തം ലേഖകന്‍: സാധാരണക്കാര്‍ സൈനിക യൂണിഫോം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ സൈനിക യൂണിഫോം ഉപയോഗിച്ച സാഹചര്യത്തിലാണ് കര്‍ശന വിലക്ക്. ഇത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സൈന്യം പുറത്തിറക്കി.

പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ സൈനിക വേഷം ധരിച്ചിരുന്നതിനാല്‍ അവരെ എളുപ്പം തിരിച്ചറിയാന്‍ സൈന്യത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെറുകിട സ്ഥാപനങ്ങളില്‍പോലും വ്യാപകമായി സൈനിക വേഷങ്ങള്‍ വിറ്റഴിക്കുന്നതായി വ്യക്തമായിരുന്നു.

ചെറിയ കടകളില്‍ പോലും സൈനിക യൂണിഫോം വില്‍പ്പനക്കായി നിരത്തി വച്ചിരിക്കുന്ന പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സാധാരണക്കാര്‍ സൈനിക വേഷം ധരിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം സൈനിക വക്താക്കള്‍ പുറത്തിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.