സ്വന്തം ലേഖകന്‍: ആര്‍ത്തവം അശുദ്ധിയല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം; ആര്‍ത്തവ വിഷയങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമാണെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും ഉദ്ഘാടകനായെത്തിയ സംവിധായകന്‍ പാ രഞ്ജിത്. ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തതിനെതിരായ ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില് തുടരുന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന പറഞ്ഞ സംവിധായകന്‍ പാ രഞ്ജിത്ത് അതിനെതിരായി ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാനവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരായ ആചാരങ്ങളാണ് എവിടെയും. അതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും പാ രഞ്ജിത് പറഞ്ഞു.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പൊതുസമ്മേളനം ആരംഭവിക്കുന്നത്. മുഖ്യമന്ത്രിയേക്കൂടാതെ പുന്നല ശ്രീകുമാര്‍, ആനിരാജ, സി.കെ ജാനു തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, കെ അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല