1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2020

സ്വന്തം ലേഖകൻ: ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗതയിൽ (Mach 6) സഞ്ചരിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.

തിങ്കളാഴ്ച രാവിലെ 11.03 ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉഫയോഗിച്ച് പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഡി.ആര്‍.ഡി.ഒ. തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ട്വീറ്റ് ചെയ്തു. പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞരെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ പൂര്‍ത്തീകരിക്കുന്നതില്‍ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിത് മിസൈലുകള്‍ക്ക് സാധിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡി.ആര്‍.ഡി.ഒയ്ക്ക്‌ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തതെന്ന് ഡി.ആര്‍.ഡി.ഒ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.